തിരുവനന്തപുരം : പലരീതിയിലുളള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നൽകി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ നിർണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്. എല്ലാ സൈബർ കുറ്റകൃതൃങ്ങളും ഇനി സൈബർ ഡിവിഷനിൽ അന്വേഷിക്കും. സൈബർ സ്റ്റേഷനുകളും സൈബർ ഡിവിഷനിലേക്ക് മാറ്റും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







