ഭർത്താവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് 24കാരിയായ ഭാര്യ; ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും സംസ്കരിക്കാൻ കൊടുത്ത മൃതദേഹം അദ്ദേഹത്തിനൊപ്പം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മറ്റൊരു വ്യക്തിയുടേതെന്നും വെളിപ്പെടുത്തി ആശുപത്രി അധികൃതർ

ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ദുഃഖിതയായ ഭാര്യ ആത്മഹത്യ ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ മരിച്ചത് യുവതിയുടെ ഭര്‍ത്താവല്ലെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒഡിഷയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ എസി ടെക്നീഷ്യൻമാരില്‍ ഒരാളുടെ ഭാര്യയാണ് ജീവനൊടുക്കിയത്. ഇയാള്‍ മരിച്ചെന്ന് പറഞ്ഞ്, ആശുപത്രി അധികൃതര്‍ കത്തിക്കരിഞ്ഞ മൃതദേഹം നല്‍കിയതാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസി ടെക്‌നീഷ്യനായ ദിലീപ് സാമന്തരായ് (34) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളുള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, ദിലീപ് മരിച്ചതായി ബന്ധപ്പെട്ട ജീവനക്കാര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹവും കൈമാറി. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഭര്‍ത്താവ് മരിച്ച ദുഃഖം സഹിക്കവയ്യാതെ പുതുവത്സര ദിനമായ ജനുവരി ഒന്നിന് ദിലീപിന്റെ ഭാര്യ സോന (24) ആത്മഹത്യ ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച ഭുവനേശ്വറിലെ ഹൈടെക് ഹോസ്പിറ്റല്‍ ദിലീപ് സാമന്തരായ് ജീവിച്ചിരിപ്പുണ്ടെന്നും സോനയ്ക്കും ബന്ധുക്കള്‍ക്കും സംസ്‌കരിക്കാൻ നല്‍കിയ മൃതദേഹം ദിലീപിന്റെ സഹപ്രവര്‍ത്തകൻ ജ്യോതിരഞ്ജൻ മല്ലിക്കിന്റെതാണെന്നും വ്യക്തമാക്കി. ഡിസംബര്‍ 29 ന് ആശുപത്രിയില്‍ പൊട്ടിത്തെറി നടക്കുമ്ബോള്‍ നടക്കുമ്ബോള്‍ ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചല്‍, ശ്രിതം എന്നിവര്‍ ആശുപത്രിയിലെ എസി സര്‍വീസ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ ഇവര്‍ക്കെല്ലാം ഗുരുതരമായി പൊള്ളലേറ്റു.

ഡിസംബര്‍ 30 ന് ജ്യോതിരഞ്ജൻ മരിച്ചത്. ജനുവരി 3 ന് ശ്രീതാമും മരണത്തിന് കീഴടങ്ങി. എന്നാല്‍ അപ്പോഴേക്കും ദിലീപിന്റേതെന്ന് കരുതി ആദ്യ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവരം പുറത്തുവന്നതിന് പിന്നാലെ, നാട്ടുകാര്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം തുടങ്ങി. എന്റെ കുടുംബം തകര്‍ന്നു. ആശുപത്രി നല്‍കിയ ഈ തെറ്റായ വിവരത്തിന്റെ പേരില്‍ എന്റെ മരുമകള്‍ ആത്മഹത്യ ചെയ്തു- സോനയുടെ അമ്മാവൻ രബീന്ദ്ര ജെന പറഞ്ഞു.

അതിനിടെ, തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. എസി നന്നാക്കാൻ ഒരു സ്വകാര്യ സ്ഥാപനമാണ് സാങ്കേതിക വിദഗ്ധരെ ഏര്‍പ്പെടുത്തിയത്. സ്ഫോടനത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ സ്ഥാപനവുമായി ബന്ധമുള്ള ഒരു കരാറുകാരനാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞതെന്ന് ആശുപത്രിയുടെ സിഇഒ സ്മിത പറഞ്ഞു. പരിക്കേറ്റ ഓരോ വ്യക്തിയുടെയും ബന്ധുക്കള്‍ അവരെ ആശുപത്രിയില്‍ കണ്ടതായും എല്ലാ നിയമ നടപടികളും മെഡിക്കല്‍ നടപടിക്രമങ്ങളും പാലിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം മൃതദേഹം ദിലീപിന്റേതല്ലെന്ന് കുടുംബത്തില്‍ നിന്ന് ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.