കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടി
സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 40 ൽ അധി കം യാത്രക്കാർക്ക് പരുക്കേറ്റു. വൈകിട്ടു 4.30 ഓടെയാണ് അപകടം. പരുക്കേറ്റവർ കൽപറ്റയിലെ ജനറൽ ആശുപത്രി, സ്വകാര്യ ആശുപത്രികൾ, മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി.
ബത്തേരിയിൽ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകട ത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്ക് മറിയുക ആയിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







