പനമരം: ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 5 വിദ്യാർഥികളിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി യായ അരവിന്ദ് എം യോഗ്യത നേടി. വയനാട് ജില്ലയിലെ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത 5 വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്. കൽപ്പറ്റ മണിയൻകോട് മാ ത്തിൽ കോളനിയിലെ മണി-സീത ദമ്പതികളുടെ മകനാണ് അരവിന്ദ്. അരവിന്ദനെ പനമരം ഹയർസെക്കൻഡറി സ്‌കൂളിലെ പിടിഎ & സ്റ്റാഫ് അഭിനന്ദിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







