മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മേറ്റുമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വയനാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി സി മജീദ് മുഖ്യപ്രഭാഷണം നടത്തി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.കെ റഫീഖ്, പി.കെ സാലിം, ഡയാന മച്ചാദോ, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, കൽപ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഹേമലത എം. ആർ എന്നിവർ സംസാരിച്ചു. ഓറിയന്റേഷൻ പ്രോഗ്രാമും ക്ലാസുകളും ഫീൽഡ് തല പരിശീലനവും അടങ്ങുന്ന പരിശീലന പരിപാടി കൽപ്പറ്റ ബ്ലോക്കിൽ ഫെബ്രുവരി 14 ന് പൂർത്തീയാകും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







