മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ മുക്ത പഞ്ചായത്ത് ക്യാമ്പയിനും ടി.ബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്സ് യോഗവും നടത്തി. ക്ഷയരോഗ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടിയില്‍ ബത്തേരി ടി.ബി യൂണിറ്റിലെ വിജയന്‍, അഭി എന്നിവര്‍ ‘ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായി. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാന്‍തിരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈജു പഞ്ഞിതോപ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍, വാര്‍ഡ് അംഗങ്ങള്‍, ട്രൈബല്‍ ഓഫീസര്‍, സന്നദ്ധ- ആരോഗ്യ-ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







