ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് അഞ്ചാം തവണയും ജപ്പാന്റേത്; ഇന്ത്യ 80-ാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാനും സിംഗപ്പൂറിനും സ്വന്തമെന്ന് 2024 ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. അഞ്ചാം തവണയാണ് ജപ്പാന്‍ ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുള്ള രാജ്യമായിത്തീരുന്നത്. ജപ്പാൻ, സിംഗപ്പൂർ പൗരന്മാർക്ക് 194 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം. സൂചികയില ആദ്യ പത്ത് സ്ഥാനങ്ങൾ പരിശോധിക്കുകയാണെങ്കിൽ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ് കാണാൻ സാധിക്കുക. പാസ്പോർട്ടിൽ ശക്തികേന്ദ്രങ്ങളായ ജപ്പാനും സിംഗപ്പൂരിനും പിന്നാലെയുള്ളത് നാല് യൂറോപ്യൻ രാജ്യങ്ങളാണ് – ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ.

അതേസമയം, ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷമാദ്യം 85 -ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ച് രാജ്യങ്ങളെ പിന്തള്ളിയാണ് മുന്നിലെത്തിയത്ത്. നിലവിൽ 62 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ സഞ്ചരിക്കാനാകുക.

തെരുവില്‍ കിടന്നുറങ്ങുന്നയാളെ തട്ടിവിളിച്ചപ്പോള്‍ കണ്ടത്; ഞെട്ടിക്കുന്ന വീഡിയോ…

ഫിൻലാൻഡിനും സ്വീഡനോടും ചേർന്ന് ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. 193 രാജ്യങ്ങളിലേക്കാണ് ദക്ഷിണ കൊറിയൻ പൗരന്മാർക്ക് യാത്ര ചെയ്യാനാവുക. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്, 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇത്തവണ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ബ്രിട്ടൻ നാലാം സ്ഥാനത്തെത്തി. 191 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. വിസയില്ലാതെ 28 രാജ്യങ്ങൾ മാത്രം സന്ദർശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ്. 55-ാം സ്ഥാനത്ത് നിന്നാണ് ഇത്തവണ 11-ാം സ്ഥാനത്തേക്കുള്ള യുഎഇയുടെ മുന്നേറ്റം. ചൈനയും യുക്രെയ്നുമാണ് പട്ടികയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തിയ മറ്റ് രണ്ട് രാജ്യങ്ങൾ. യുക്രെയ്നും ചൈനയും യഥാക്രമം 62ഉം, 32ഉം സ്ഥാനത്താണുള്ളത്. 148 രാജ്യങ്ങളിലേക്കാണ് യുക്രെയ്നിൽ നിന്നും സന്ദർശിക്കാനാകുക, ചൈനയിൽ നിന്നും 85 രാജ്യങ്ങളും.

തെരുവില്‍ കിടന്നുറങ്ങുന്നയാളെ തട്ടിവിളിച്ചപ്പോള്‍ കണ്ടത്; ഞെട്ടിക്കുന്ന വീഡിയോ…

ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം 2006ന് ശേഷം ആഗോളതലത്തിൽ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളുടെ ശരാശരി എണ്ണത്തിൽ ഇരട്ടി വർധനവാണുണ്ടായത്. 2006ൽ 58 ആയിരുന്നത് 2024ലേക്ക് കടക്കുമ്പോൾ 111 ആയി വർധിച്ചിട്ടുണ്ട്.

മുൻകൂർ വിസയില്ലാതെ ഓരോ രാജ്യത്തെയും പൗരന്മാര്‍ക്ക് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ വെച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) നൽകുന്ന വിശദമായ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.