കാവുംമന്ദം: തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ശുചിത്വ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മലിനമായ ഒരു പ്രദേശം ശുചീകരിച്ച് സ്നേഹാരാമം നിർമ്മിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ എം ബെന്നി മുഖ്യാതിഥിയായി.
പി ടി എ പ്രസിഡണ്ട് കെ എ വിശ്വനാഥൻ, വി മുസ്തഫ, ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ്, അർജ്ജുൻ ശിവാനന്ദ്, എം പി വിനീഷ്, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ബി അജിത്ത് സ്വാഗതവും സ്കൂൾ ചെയർമാൻ ഷാജോൺ കുര്യൻ നന്ദിയും പറഞ്ഞു.