കുടുംബശ്രീ ജില്ലാ മിഷന്, ഡി.ഡി.യു.ജി.കെ.വൈ, കേരള നോളേജ് ഇക്കോണമി മിഷന്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.