ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഫ്ലിപ്കാർട്ടില്‍ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ജനുവരി 14നാണ് ആരംഭിക്കുന്നത്, 19ന് അവസാനിക്കുകയും ചെയ്യും. ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ജനുവരി 13 മുതല്‍ ഓഫർ ലഭിക്കും. ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യകിച്ച് ഐഫോണ്‍ 14, പിക്സല്‍ 7എ തുടങ്ങിയ മോഡലുകള്‍ക്ക്.

ഐഫോണിന് വമ്പന്‍ ഓഫറുകള്‍ക്കായി കാത്തിരിക്കുന്ന നിരവധി പേരാണുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ വിപണിയിലെത്തിയ ഐഫോണ്‍ 15ന്റെ (128 ജിബി) നിലവിലെ വില 79,900 രൂപയാണ്. സെയില്‍ സമയത്ത് വിലയില്‍ എട്ട് ശതമാനം വരെ ഇടിവുണ്ടായേക്കും. അങ്ങനെയെങ്കില്‍ ഫോണ്‍ 72,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനുപുറമെ 57,990 രൂപവരെ എക്സ്ചേഞ്ച് ഓഫറുമുണ്ടാകും. എച്ച്ഡിഎഫ്‍‌സി ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും.

2022ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 14ന്റെ (128 ജിബി) നിലവിലെ വില 69,900 രൂപയാണ്. 15 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇതോടെ 58,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാകും. ഇതിനുപുറമെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കള്‍ക്ക് പ്രത്യക ഓഫറുമുണ്ട്.

59,900 രൂപ വിലയുള്ള ഐഫോണ്‍ 13 52,999 രൂപയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫറും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 3,000 രൂപ അധിക കിഴിവുമുണ്ടാകും. എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമുണ്ട്.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.