വയനാട് മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം, ഓര്‍ത്തോപീഡിക്‌സില്‍ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 18 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. സീനിയര്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ വര്‍ക്കാണ് അവസരം. ഫോണ്‍: 04935 299424

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







