ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേ
ശിയായ യുവാവ് പിടിയിൽ. നല്ലളം, സിദ്ധിഖ് നിവാസിൽ എച്ച്. ഷാഹുൽ (26)നെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







