‘കേരളം നടക്കുന്നു ‘പരിപാടിയുടെ ഭാഗമായി ജനുവരി 22 ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലും നടത്തം സംഘടിപ്പിക്കും. ഇന്റര്‍ നാഷണല്‍ സ്പോര്‍ട്ട്സ് സമ്മിറ്റിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചുങ്കം വരെയാണ് നടത്തം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ് പി സി, കോളേജ് വിദ്യാര്‍ത്ഥികള്‍, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിന്‍ ഭാരവാഹികള്‍, കായിക അസോസിയേഷന്‍- ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എന്‍.ഐ ഷാജു അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, ഡി.എഫ്.ഒ ഷജ്ന കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍, കായിക അസോസിയേഷന്‍, ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം