ഓടുന്ന ട്രെയിന്റെ ജനലിലൂടെ ഫോൺ തട്ടാൻ ശ്രമം; കൈ പിടിച്ചുവെച്ചതോടെ കുടുങ്ങിയ കള്ളന് ട്രെയിനിൽ തൂങ്ങി യാത്ര

പാറ്റ്ന: ട്രെയിനിന്റെ വേഗത കുറഞ്ഞ സമയത്ത് ജനലിലൂടെ കൈയിട്ട് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളനെ യാത്രക്കാരെല്ലാം കൂടി പിടിച്ചുവെച്ചു. കൈ മാത്രം അകത്ത് കുടുങ്ങിപ്പോയ കള്ളന്‍ ജനലിന് പുറത്ത് തൂങ്ങിക്കിടന്ന് ഒരു കിലോമീറ്ററോളം മൂന്നോട്ട് നീങ്ങി. ഇത്തരത്തിലുള്ള നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ബിഹാറിൽ നിന്നുള്ള വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. അതേസമയം ഇത് എന്ന് നടന്ന സംഭവമാണെന്ന് വീഡിയോയിൽ വ്യക്തമല്ല.

ജനലിലൂടെ കൈയിട്ട് ഞൊടിയിടയില്‍ മൊബൈൽ ഫോണോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുത്ത് മുങ്ങുന്ന കള്ളനെ ഇത്തവണ പക്ഷേ യാത്രക്കാരന്‍ കുടുക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്തെങ്കിലും അതുമായി രക്ഷപ്പെടുന്നതിന് മുമ്പ് അകത്ത് നിന്ന് പിടിവീണു. അടുത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരും കൂടി ഒരുമിച്ച് ചേര്‍ന്ന് പിടിച്ചുവെച്ചതോടെ രക്ഷപ്പെടൽ അസാധ്യമായി മാറി. ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോഴും ജനലിന് പുറത്ത് തൂങ്ങിക്കിടക്കേണ്ടി വന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ജനലില്‍ ചവിട്ടി മുകളിലേക്ക് കയറാനും നോക്കിയെങ്കിലും അതും പരാജയപ്പെട്ടു. ഈ സമയം മറ്റ് പല യാത്രക്കാരും ഇതെല്ലാം മൊബൈൽ ക്യാമറകളില്‍ പകര്‍ത്തുകയും ചെയ്യുന്നത് സോഷ്യൽ മീഡിയ വീഡിയോകളില്‍ കാണാം.

ബിഹാറിലെ ഭഗല്‍പൂരിന് സമീപം കലേശിലാണ് സംഭവമെന്ന് വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ഒരു കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോഴാണ് കൂട്ടാളികള്‍ കൂടി എത്തി യുവാവിനെ മോചിപ്പിച്ച് കൊണ്ടുപോയത്. ബിഹാറിൽ നിന്നു തന്നെയുള്ള സമാനമായ മറ്റൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതാണ്ട് പത്ത് കിലോമീറ്ററാണ് അന്ന് കള്ളന് ട്രെയിനിൽ തൂങ്ങിയാടി സഞ്ചരിക്കേണ്ടി വന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.