പടിഞ്ഞാറത്തറ:
എസ് വൈ എസ് വെള്ളമുണ്ട സോൺ കുപ്പാടിത്തറ പാടശേഖരത്തിൽ നടത്തിയ സംഘ കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ, കെ.എസ് മുഹമ്മദ് സഖാഫി, എസ്.കെ മൊയ്തു ഹാജി, മുഹിയദ്ധീൻ സഅദി,സലീം നഈമി, അബ്ദുൽ ഗഫൂർ അഹ്സനി,റഫീഖ് കുപ്പാടിത്തറ, അബ്ദുളള.കെ, ഉവൈസ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.
കൃഷിക്കൊപ്പം നിൽക്കുക എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.