തലപ്പുഴ വയനാട് എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്ന് വൈകീട്ടാണ് അപകടം. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പ്രദേശവാസിയായ അബ്ദുള്ളയുടെ വീട്ടിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ തലകീഴായ് മറിഞ്ഞ കാറിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.