ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന ആഹ്വാനവുമായി ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സ്വീപ്പിന്റെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വോട്ടുവണ്ടി ജില്ലയില്‍ പര്യടനം നടത്തുക. വോട്ടിങ്ങ് യന്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, പൊതു സമൂഹത്തില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ അവബോധം വളര്‍ത്തുക എന്നതാണ് വോട്ടുവണ്ടിയുടെ ലക്ഷ്യം. കരുത്തുറ്റ ജനാധിപത്യ നിര്‍മ്മിതിയില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം തുടങ്ങി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം വോട്ടുവണ്ടിയിലൂടെ പ്രചരിപ്പിക്കും. പരിശീലനം നേടിയ ജീവനക്കാര്‍ വോട്ടുവണ്ടിയില്‍ വോട്ടര്‍മാര്‍ക്ക് ബോധവ്തകരണം നടത്തും. ജില്ലയിലെ ഗ്രാമാന്തരങ്ങള്‍, ആദിവാസി കോളനികള്‍, കലാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വോട്ടുവണ്ടി ബോധവത്കരണ പ്രചാരണത്തിന് എത്തും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും എല്ലാ പോളിംഗ് സ്റ്റേഷനുകളിലെ പ്രധാന ജംഗ്ഷനുകളില്‍ വോട്ടുവണ്ടി പര്യടനം നടത്തും. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടുവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 82,83 ബൂത്തുകളിലെ അന്തിമ വോട്ടര്‍പട്ടിക ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ബി.എല്‍.ഒമാര്‍ക്ക് കൈമാറി. ചൊവ്വാഴ്ച മുതല്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അന്തിമ വോട്ടര്‍പട്ടിക കൈമാറും. എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, കെ.ഗോപിനാഥ്, കെ ദേവകി, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജി, വിവധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.