കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ബോര്‍ഡില്‍ അംഗമായിട്ടുള്ളവര്‍ വിവിധ ആനുകൂല്യങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കുന്നതിന് തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫീസില്‍ നല്‍കണം. സ്ഥാപനങ്ങള്‍ പൂട്ടിപോകുകയോ തൊഴിലാളികള്‍ പിരിഞ്ഞു പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തൊഴിലുടമകള്‍ വിവരം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04936 206878, 9037765560.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







