വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി ) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 612/2021) തസ്തികയുടെ ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്നിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് (ഇന്റര്‍വ്യൂ മെമോ) പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ ടി വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, കെ ഫോം (ബിയോഡേറ്റ) യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകേണ്ടതാണ്. യഥാസമയം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കാതെ തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിക്കുന്നതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം