ബത്തേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസ്സാം സർക്കാർ വിവിധയിടങ്ങളിൽ തടഞ്ഞതിലും പലയിടങ്ങളിലും ബിജെ പി, ആർഎസ്എസ് പ്രവർത്തകർ അക്രമങ്ങൾക്ക് ശ്രമിച്ചതിലും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. ജില്ല പ്രസിഡൻ്റ് അമൽ ജോയി, സംസ്ഥാന ജന.സെക്രട്ടറി അരുൺദേവ് ,സംസ്ഥാന സെക്രട്ടറി അഡ്വ. ലയണൽ മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി മാരായ അനീഷ് റാട്ടക്കുണ്ട് ,ജിനു കോളിയാടി ,ബിൻഷാദ് ,ഹർഷൽ കോന്നടൻ ,കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡിൻ്റോ ജോസ് ,ലിൻ്റോ കുരിയാക്കോസ്, വിനോയ് കുട്ടി, രാഹുൽ ചീരാൽ, സുജിത്ത്, ഹാരിസ് കല്ലുവയൽ, ജസ്റ്റിൻ, ഫെബിൻ, ബാദുഷ,യൂനുസ് അലി, തുടങ്ങിയവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







