ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 75-ാമത് ജില്ലാതല റിപ്പബ്ലിക്ദിന പരേഡിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ വഴികാട്ടി ഭരണഘടനയാണ്. ഭരണഘടനയും റിപ്പബ്ലിക്കും ഉയർത്തിപ്പിടിക്കാൻ ഏവരും ഒന്നായി പ്രവർത്തിക്കണം. ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ഓർത്തിരിക്കണം. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തങ്ങളിൽ ഒന്നാണ് ഓരോ റിപ്പബ്ലിക് ദിനവും. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. വയനാടും സ്വാതന്ത്ര പോരാട്ടാത്തിന്റെ ചരിത്രം സൃഷ്ടിച്ചതിൽ അഭിമാനം കൊള്ളുന്ന നാടാണ്. പോരാട്ട ഭൂമിയിലെ ത്യാഗോജ്വലമായ മനുഷ്യരോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക-ആരോഗ്യ- വിദ്യാഭ്യാസ-വ്യവസായ മേഖലയിലെല്ലാം കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ പുരോഗതിക്ക് അഭൂതപൂർവ്വമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ധീരമായ സ്വാതന്ത്ര്യസമരസേനാനികളുടെ സഹനസമരത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് നിലവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. നമ്മുടെ പൂർവികരുടെ ത്യാഗത്തെയും സമർപ്പണത്തെയും ഓർമ്മിക്കാനാണ് ഈ ദിനം ഒത്തുചേരുന്നത്. അവരുടെ മനക്കരുത്തും പോരാട്ടവീര്യവുമാണ് വിദേശ ശക്തികൾക്ക് പൂർണമായി അടിമ പെടുമായിരുന്ന നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാൻ സഹായിച്ചത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിന് ഭാഗമായുള്ള ഓരോ സംഭവങ്ങളും നേട്ടങ്ങളും അഭിമാനത്തോടെ ഓർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി നാം കൊണ്ടുനടക്കുന്ന മതേതര സംസ്കാരം ഇടിവ് സംഭവിക്കാതെ കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

പരേഡില്‍ മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയ പതാക നിവര്‍ത്തി. ബാന്‍ഡ് ടീം കൂടാതെ 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ടി.സിദ്ദിഖ് എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി, എ.ഡി.എം എൻ. ഐ ഷാജു, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സ്വാതന്ത്രസമര സേനാനികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.

പരേഡിൽ സേനാ വിഭാഗത്തിൽ ഡി.എച്ച്.ക്യു ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യു എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഒന്നാം സ്ഥാനവും, പിണങ്ങോട് ഡബ്ല്യു ഒ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സി യിൽ പിണങ്ങോട് ഡബ്ല്യു ഒ. എച്ച്.എസ്. എസ് ഒന്നാം സ്ഥാനവും, തരിയോട് നിർമ്മല എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. പരേഡിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.