സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന് ടെസ്റ്റും സംയുക്തമായി ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. മൊബൈല്‍ ഹാന്‍ഡ്സെറ്റ് ആന്‍ഡ് ടാബ്ലറ്റ് ടെക്നീഷ്യന്, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുക. 18 നും 35 നും മദ്ധ്യേ പ്രായമുള്ള 158 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്കി പ്ലേസ്മെന്റും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപന്റും നല്‍കും. താത്പര്യമുള്ള തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ ഫെബ്രുവരി 7 നകം trainingwayanad@gmail.com ല്‍ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് www.hpwc.kerala.gov.in, ഫോണ്‍: 0471 2347768, 9497281896, 7902416842, 9037521372 .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്