ഇനി ഐ ഫോൺ മോഷ്ടിക്കാന്‍ മെനക്കെടേണ്ട, പാസ്‌വേഡ് അറിഞ്ഞിട്ടും കാര്യമില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ഗംഭീര ഫീച്ചർ

ഇനി ഐഫോൺ മോഷ്ടിക്കപ്പെടുമെന്ന പേടി വേണ്ട. ഐ ഫോണിന്റെ പുതിയ അപ്ഡേറ്റായ ഐഒഎസ് 17.3 യിലൂടെ ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ കൂടുതൽ സുരക്ഷയുറപ്പാക്കാൻ സാധിക്കും. ‘സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ എന്നതാണ് ഈ പുതിയ ഫീച്ചർ. ഐഫോൺ എക്സ് എസ് മുതൽ ഐ ഫോൺ 15 വരെയുള്ള എല്ലാ മോഡലുകളിലും അപ്ഡേറ്റ് ലഭിക്കും.

ഈ ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെ?

നമ്മുടെ ഐ ഫോൺ മോഷ്ടിക്കപ്പെട്ടു എന്ന് കരുതുക. മോഷ്ടിച്ച വ്യക്തിക്ക് നിങ്ങളുടെ ഫോണിന്റെ പാസ്‌വേഡും അറിയാമെന്ന് വിചാരിക്കുക. നിങ്ങളുടെ പാസ്‌വേഡ് അറിയാമെങ്കിൽ മോഷ്ടാവിനു ഫോൺ തുറക്കാനും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇതിലൂടെ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഉപയോഗശൂന്യമാക്കാനും ബാങ്ക് അക്കൗണ്ട് കാലിയാക്കാനും കഴിയും.

പാസ്‌വേഡ് ലഭിച്ചാൽ ‘ലോസ്റ്റ് മോഡ്’ ഓഫ് ചെയ്ത് വെക്കാനും ഫോൺ കണ്ടുപിടിക്കുന്നത് ദുഷ്കരമാക്കാനും സാധിക്കും. എന്നാൽ ഈ പുതിയ അപ്ഡേഷനിലൂടെ ഫോൺ നഷ്ടപ്പെട്ട ആദ്യത്തെ ഒരു മണിക്കൂർ സമയം ഫോൺ നമുക്ക് പരിചിതമല്ലാത്ത സ്ഥലത്താണ് ഉള്ളതെങ്കിൽ പൂർണ്ണമായും തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാക്കാൻ സാധിക്കും.

ഈ പ്രത്യേക ഫീച്ചറുണ്ടെങ്കിൽ ഫോണിൽ നൽകിയിട്ടുള്ള ബിയോമെട്രിക് വിവരങ്ങൾ മാറ്റാൻ സാധിക്കില്ല. ‘ഫൈൻഡ് മൈ’ സംവിധാനം ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ സാധിക്കുന്ന സൗകര്യം ഓഫ് ചെയ്ത് വെക്കുക എന്നതാണ് മോഷ്ടാക്കൾ സ്ഥിരമായി ചെയ്യുന്ന കാര്യം. എന്നാൽ 17.3 അപ്ഡേറ്റ് പ്രകാരം ഇത് സാധിക്കില്ല. അതുകൊണ്ടു തന്നെ ഫോൺ നഷ്ടപ്പെട്ട ഉടനെ ഒന്ന് ശ്രമിച്ചാൽ ഫോൺ എളുപ്പം കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

മറ്റു പ്രത്യേകതകൾ

യൂണിറ്റി ബ്ലൂം വാൾപേപ്പർ: ഈ വർഷം ആദ്യം ആപ്പിൾ അവതരിപ്പിച്ച ബ്ലാക്ക് യൂണിറ്റി വാൾപേപ്പറുകൾ ഈ അപ്ഡേറ്റുകൾ വഴി ഇനി മുതൽ ഐഫോണുകളിലും ഐപാഡുകളിലും ലഭ്യമാകും

എയർപ്ലേ ഹോട്ടൽ സപ്പോർട്ട്: നേരത്തെ ആപ്പിൾ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് എയർ പ്ലേ ഹോട്ടൽ സപ്പോർട്ട്. ഈ സംവിധാനം വഴി തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലെ ടിവികളിൽ നമ്മുടെ ഇഷ്ടപ്രകാരം ചാലുകളും ഒടിടി പ്ലാറ്റുഫോമുകളും സ്ട്രീം ചെയ്യാൻ സാധിക്കും. ഈ അപ്ഡേറ്റിലൂടെ സേവനം ലഭ്യമാകുമെന്നാണ് ആപ്പിൾ അറിയിക്കുന്നത്.

കോളാബറേറ്റീവ് പ്ലേലിസ്റ്റ്: ഈ സംവിധാനമുപയോഗിച്ച് നമ്മുടെ പ്ലേലിസ്റ്റിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാൻ സാധിക്കും. എന്ന് മാത്രമല്ല പാട്ടുകൾക്ക് റീയാക്ഷൻ നൽകാനും എമോജി നൽകാനും സാധിക്കും.

ആപ്പിൾ കെയർ: ആപ്പിൾ കെയർ എടുക്കുന്നവർക്ക് അതിന്റെ കാലാവധിയെത്രയാണ് എന്ന് ഇനി പേപ്പറുകളിൽ കണക്കു കൂട്ടേണ്ടതില്ല. സെറ്റിങ്സിൽ നിങ്ങളുടെ ആപ്പിൾ കാറിന്റെ വിവരങ്ങൾ കാണാൻ അസാധിക്കും.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.