വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്ക് ഭക്ഷണം ,പോഷകാഹാരം,ഉപജീവന മാർഗ്ഗം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതിക ഇടപെടലിന്റെ ഭാഗമായി നെന്മേനി ചിറ്റൂർക്കുന്ന് വച്ച് കർഷകർക്ക് പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കർഷകർക്ക് പച്ചക്കറി തൈകളും ,ജീവ കീടരോഗ നിയന്ത്രണ ഉപാധികളും ,സൂക്ഷ്മ മൂലക വളങ്ങളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ നെന്മേനി എട്ടാം വാർഡ് മെമ്പർ ജയലളിത അധ്യക്ഷയായിരുന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. റ്റിജി ചെറുതോട്ടിൽ, സുജാത എന്നിവർ സംസാരിച്ചു. ഡോ.ദീപാറാണി സി.വി, ശ്രുതി കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു .

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫീന്‍ബര്‍ഗ് സ്കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്