കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ നിന്നെത്തിയ തിരൂർ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തിൽ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി റിംഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







