ജിഎച്എസ്എസ് പനമരം ലഹരി വിരുദ്ധ ക്ലബ് അഞ്ചുകുന്ന് കാപ്പുകുന്ന് കോളനിയിൽ സംഘടിപ്പിച്ച പ്രാദേശിക സംവാദ സദസ്സ് ശ്രദ്ധേയമായി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും അകന്നു നിന്ന് ഉത്തമ സമൂഹം വാർത്തെടുക്കാൻ ലക്ഷ്യം വെച്ച് നടത്തിയ പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിഎം ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പിടിഎ പ്രസിഡൻ്റുമായ കെടി സുബൈർ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







