ആട് മോഷ്ടാക്കൾ പിടിയിൽ. പിടിയിലായത് കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേർ. അടക്കാത്തോട് പുതുപറമ്പിൽ സെക്കീർ (35) മരുതോങ്കൽ ബേബി [60] നൂല് വേലിൽ ജൂഫർ സാദിഖ് [23] ഉമ്മറത്ത് പുരയിൽ ഇബ്രാഹിം [54] എന്നിവരെയാണ് തലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ്. അരുൺ ഷായും സംഘവും അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഓഗസ്റ്റിൽ പേര്യ, വട്ടോളി മുള്ളൽ പ്രദേശങ്ങളിൽ നിന്നാണ് ഇവർ നല്ല ഇനം ആടുകളെ പല തവണയായി മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാന്റ്റ് ചെയ്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







