കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1536000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ. കെ വസന്ത, ഹണി ജോസ്, പി.എസ് അനുപമ, വാര്‍ഡ് അംഗങ്ങളായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, എം.കെ മുരളിദാസന്‍, ഗ്രാമപഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ടി.കെ നീതു, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







