കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ എസ്. ടി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിർവഹിച്ചു. 44,170 രൂപ വകയിരുത്തി 169 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസിമ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.കെ വസന്ത, ഹണി ജോസ്, പി എസ് അനുപമ, വാർഡ് അംഗങ്ങളായ ജീന തങ്കച്ചൻ, ബിന്ദു മാധവൻ, പുഷ്പ സുന്ദരൻ, എം.കെ മുരളിദാസൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.എ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര് ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര് ഏഴിന് കണ്ണൂര് കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില് മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്ക്ക്