തരിയോട്: തരിയോട് ഗ്രാമ പഞ്ചായത്ത്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ജി ഷിബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർ വൈസർ മുരളി എം.ബി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, വാർഡ് മെമ്പർ സിബിൾ എഡ്വേഡ്, പി ടീ എ പ്രസിഡന്റ് റോബർട്ട് തോപുറത്ത്, ഹെഡ് മാസ്റ്റർ ജോബിൻ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ചാർളി. ടി, ജെ.എച്ച്. ഐ മാരായ ഷിബു ഹസൻ, അസ്മില, ആർ കെ എസ് കെ കൗൺസിലർ മുഹമ്മദ് അലി, ആരോഗ്യ പ്രവർത്തകർ, ആശവർക്കാർമാർ എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് സ്കൂളിലെ പിയർ എജുക്കേറ്റേഴ്സ്ന്റെ നേതൃത്വത്തിൽ ബോധവത്കരണ സ്കിറ്റ്, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്