വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കളിയാടന്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ അരിവാള്‍ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പുരോഗതി, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മാനന്തവാടിയില്‍ നടത്തിയ ദ്വിദിന ശില്പശാലയുടെ ഭാഗമായാണ് സന്ദര്‍ശനം. ആശുപത്രിയിലെ ഡോക്ടര്‍മാരുമായും രോഗികളുമായും രതീഷ് കാളിയാടന്‍ സംസാരിച്ചു. 2023 മാര്‍ച്ചിലാണ് നവീകരിച്ച സിക്കിള്‍സെല്‍ അനീമിയ വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് ഡോ. വി.പി രാജേഷ്, ആര്‍.എം.ഒ ഡോ. അര്‍ജുന്‍ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്