മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിൽപെട്ട ചാലിഗദ്ദ
യിൽ കാട്ടാന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടാനിടയായ സംഭവത്തിലെ വനം വകുപ്പിൻ്റെ അനാസ്ഥയിൽ പ്രതിഷേധി ച്ചും നാട്ടുകാരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാ പിച്ചും മാനന്തവാടിയിൽ വ്യാപാരി ഹർത്താൽ. ഇന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഒഴി കെ കടകൾ അടച്ചിട്ടുകൊണ്ട് പ്രതിഷേധക്കാർക്കൊപ്പം ഐക്യദാർഢ്യം രേഖപ്പെടുത്താൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







