കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ സംസ്കാര ചടങ്ങുകൾ നാളെ (ഫെബ്രു.11 ന് ) വൈകീട്ട് മൂന്നിന് നടക്കും. പടമല അൽഫോൻസാമ്മ ദേവാലയ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാത്രി എട്ട് മണിയോടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തീകരിച്ച് ഭൗതീക ദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







