വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 72 സി 3204 നമ്പര്‍ ബുളളറ്റില്‍ കടത്തിക്കൊണ്ടുവന്ന 32പാക്കറ്റ് (5.400 ലിറ്റര്‍) കര്‍ണാടക മദ്യം തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജുവും സംഘവും പിടികൂടി.മദ്യം കടത്തിക്കൊണ്ടുവന്ന അപ്പപ്പാറ നാഗമന സ്വദേശി മുളങ്കുന്ന്പറമ്പില്‍ വീട്ടില്‍ അഖില്‍(23)നെ അറസ്റ്റ് ചെയ്തു.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







