ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നം 156/2020) തസ്തിക നിയമനത്തിന് മാര്‍ച്ച് അഞ്ച്, ആറ് തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.