ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളമുണ്ട കോക്കുഴി-മാനിയില്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയും അരിമന്ദംകുന്ന് റോഡ് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ടി.സിദ്ധീഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വൈത്തിരി മുള്ളമ്പാറ അങ്കണവാടി മുന്‍വശം തോട് സൈഡ് സംരക്ഷണം, മണ്ണ് ഫില്ലിംഗിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.