മാനന്തവാടി താലൂക്കിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംങ് പൂര്‍ത്തീകരിക്കാന്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 15,16,17 തിയതികളിലായി ബന്ധപ്പെട്ട റേഷന്‍ കടയില്‍ ക്യാമ്പ് നടത്തും. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്ത അംഗങ്ങളുടെ റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡുടമകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







