മെച്ചന: ഗവ: എൽ.പി.സ്കൂൾ മെച്ചനയുടെ ഇരുപത്തി അഞ്ചാമത് വാർഷികാഘോഷം ‘ തിലകം 2024 ‘ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് അമ്മുജ കെ.എ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ജിതേഷ് കുമാർ അധ്യക്ഷനായി, പദ്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ മുരളീ ദാസൻ ,വൈത്തിരി എ.ഇ.ഒ ജീറ്റോ ലൂയിസ്, എസ്.എം.സി ചെയർമാൻ ശ്രീ ജോസ് പുതിയാപറമ്പിൽ, ജോൺ പി.കെ,ഷം സുദ്ധീൻ മാസ്റ്റർ, ഫ്രാൻസിസ് കെ.ജെ, ശ്യാമള മോഹനൻ, ഈശ്വരൻ പി, ആൽഫിൻ സേവ്യർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ” ഉണർവ് ” കലാപഠനകേന്ദ്രത്തിൻ്റെ ‘ നാട്ടുത്സവവും’ തിലകം 2024 ന് മോടി കൂട്ടി

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ