സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ യോഗാ അസോസിയേഷനുമായി സഹകരിച്ച് യോഗാ ഫോര്‍ ആള്‍ യോഗാ പരിശീലനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തില്‍ എട്ട് ദിവസം രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ വീതം സൗജന്യമായി നല്‍കുന്ന യോഗാ പരിശീലനത്തില്‍ പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി 25 ന് വൈകീട്ട് 5ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ്, ജില്ലാ സെക്രട്ടറി കെ.ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ പി.എസ്.അജിത്കുമാര്‍ ഫോണ്‍ 9605045004, 9495478640

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ