കെ.എസ്.ആർ.ടി.സിയെ ഓവർടേക്ക് ചെയ്യാൻ കഴിയാത്തതി ലുള്ള വിരോധം;ബത്തേരിയിൽ മൂന്നംഗ കുടും ബം സഞ്ചരിച്ച കാർ രാത്രിയിൽ പബ്ലിക് റോഡിൽ തടഞ്ഞുനിർത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും, സ്വർണ മോതിരവും മാലയും കവരുകയും ചെയ്‌ത സംഭവത്തിൽ 4പേരെ മൈസൂരിൽ നിന്ന് പിടികൂടി. ബത്തേരി, പള്ളിക്കണ്ടി സ്വദേശി പി.കെ. അജ്മൽ, തിരുനെല്ലി, ആലക്കൽ വീട്ടിൽ, എ.യു.അശ്വിൻ, ബത്തേരി, പള്ളിക്കണ്ടി ചെരിവ് പുരയിടത്തിൽ വീട്ടിൽ അമാൻ റോഷൻ,കല്ലുമുക്ക്, കൊടുപുര വീട്ടിൽ മുഹമ്മദ് നസീം എന്നിവരെയാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിയ പരാതിക്കാരന്റെറെ കാർ കാരണം തൊട്ടുമുമ്പിൽ കടന്നു പോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ കഴിയാത്ത തിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്