കാക്കവയല് ഗവ. ഹയര്സെക്കണ്ടറി സ്കൂളിലെ ഒന്പതാം ക്ലാസ് ലിറ്റില് കൈറ്റ്സ് വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് ഡിജിറ്റല് മാഗസിന് പ്രകാശനം ചെയ്തു. വിദ്യാര്ത്ഥികളുടെ വിവിധ കലാസാഹിത്യ സൃഷ്ടികള് ഉള്പ്പെടുത്തിയാണ് സോള് ഓഫ് കാക്കവയല് ഡിജിറ്റല് മാഗസിന് തയ്യറാക്കിയത്. മുട്ടില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മാഗസിന് പ്രകാശനം നിര്വ്വഹിച്ചു. കാക്കവയല് ജി.എച്ച്.എസ്.എസ് പ്രിന്സിപ്പല് ടി.എം ബിജു, ഹെഡ് മാസ്റ്റര് എം സുനില് കുമാര്, അധ്യാപകരായ എം.ബി പ്രീത, നിയ ബെന്നി, കൈറ്റ് ട്രെയിനര് ബിന്ദു, പി.ടി.എ പ്രസിഡന്റുമാരായ എന്.റിയാസ്, സുസില ചന്ദ്രന്, എസ്.എം.സി ചെയര്മാന് റോയ് ചാക്കോ എന്നിവര് സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില് വാര്ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്