ആരാധകരെ ആവേശത്തിലാക്കി ആടുജീവിതം ട്രെയിലർ പുറത്ത്.

ആവേശത്തിലാക്കി ആടുജീവിതം ട്രെയിലർ പുറത്ത്..

മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ബെന്യാമിന്റെ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്‌ലർ എത്തിയിരിക്കുന്നത്.

മലയാള സിനിമയെ വീണ്ടും ദേശിയ തലത്തിൽ ആടുജീവിതം ചർച്ചയാക്കും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ വിസ്‌മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാർഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകൾ. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.പൃഥ്വിരാജിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.
https://youtu.be/qvsiJKdDxPs

ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ സിനിമ കണ്ടതിനുശേഷം പൂർണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ നേരത്തേ പറഞ്ഞിരുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.