കൊടുങ്കാറ്റായി ഷാഫി; സ്വീകരിക്കാൻ എത്തിയത് പതിനായിരങ്ങൾ; സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ: ആവേശത്തോടെ ഷാഫിയെ സ്വീകരിക്കുന്ന വടകരയിലെ വീഡിയോ ദൃശ്യങ്ങൾ

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായാണ് കോൺഗ്രസ് എത്തിയത്. ഇതോടെ പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ ഷാഫി പറമ്ബിലാണ് വടകരയിൽ യു ഡി എഫ് സ്ഥാനാർത്ഥിയാകുന്നത്. ഇതിന്റെ ഭാഗമായി വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് ഷാഫി.

https://x.com/thomasrvjose/status/1766849410892546438?s=20
വടകരയിലെത്തിയ ഷാഫിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.വടകരയിൽ എത്തിയ ഷാഫിക്കൊപ്പം യുവ കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി സി വിഷ്ണുനാഥ്, പി കെ ഫിറോസ് തുടങ്ങിയവരുടെ വലിയ നിര അണിനിരന്നു. ഇതോടെ വടകര മണ്ഡലം വാശിയേറിയ പോരാട്ടത്തിലേക്കാണ് കടക്കുന്നത്. പതിനായിരങ്ങളാണ് ഷാഫിയെ സ്വീകരിക്കാൻ വടകരയിൽ അണിനിരന്നത്. അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരമായിരുന്നു യുഡിഎഫ് സ്ഥാനാർഥിക്ക് വടകരയിലേക്ക് സ്വാഗതം ഓതിയത്.

സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് സ്ഥാനാർത്ഥിയായി നിശ്ചയിച്ചതോടെയാണ് ഷാഫി പറമ്ബിലിന് നറുക്ക് വീണത്. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്ബിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്.

വികസന സെമിനാർ 16 ന്

കൽപ്പറ്റ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16 ന് രാവിലെ 10.30 ന് കൽപ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. വികസന സെമിനാർ ജില്ലാ കളക്ടർ ഡി.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.