മൈലമ്പാടിയിൽ ഭീതിപടർത്തിയ കടുവ കുടുങ്ങി കാവുങ്ങൽ കുര്യൻ്റെ വീടിന് സമീപം വെച്ച കൂട്ടിലാണ് 9.15 ഓടെ കടുവ കുടുങ്ങിയത്.കഴിഞ്ഞദിവസം റോഡ് ഉപരോ ധം അടക്കമുള്ള പ്രതിഷേധത്തെ തുടർന്നാണ് കൂട് വെച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.