ഭര്‍ത്താവിന് കാമുകിക്ക് ഒപ്പം ജീവിക്കാന്‍ ആഗ്രഹം; വിവാഹബന്ധം വേര്‍പെടുത്തി ഭാര്യ.

ഭോപ്പാല്‍: കാമുകിക്ക് ഒപ്പം ജീവിക്കാന്‍ അനുവദിച്ച്‌ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭാര്യ. കാമുകിയെ വിവാഹം കഴിക്കാന്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ മൂന്ന് വര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിക്കാനാണ് ഭാര്യ തയ്യാറായത്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിചിത്രമായ സംഭവം. മൂന്ന് വര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ചാണ് കാമുകിക്ക് ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ സഹായിച്ചത്. ഇരുവരും ഒന്നിച്ച്‌ ജീവിക്കാനായിരുന്നു ഭര്‍ത്താവിന്റെ ഇഷ്ടം. എന്നാല്‍ നിയമപരമായി അത് നിലനില്‍ക്കില്ലെന്ന് മനസിലാക്കിയതോടെയാണ് വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായത്.

ഭര്‍ത്താവിന് വേണ്ടി വിവാഹബന്ധം ത്യജിക്കാന്‍ തയ്യാറായ ഭാര്യയെ പ്രകീര്‍ത്തിച്ച്‌ നിരവധിപ്പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. ബഹുഭാര്യത്വം നിയമ വിധേയമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് തയാറായത്. ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധം സുഗമമാക്കാനാണ് ഇവര്‍ വിവാഹ മോചനം തേടിയത്.

‘അയാള്‍ക്ക് രണ്ടുപേരുമായി വിവാഹ ബന്ധം തുടരാനായിരുന്നു താത്പര്യം. എന്നാല്‍ നിയമപരമായി അത് സാധ്യമല്ല. പക്ഷേ, ഭാര്യ വളരെ പക്വതയോടെ തീരുമാനം എടുത്തു. അവള്‍ വിവാഹമോചനത്തിനു മുന്‍കൈ എടുത്തു. കാമുകിയുമായി അയാളുടെ വിവാഹത്തിന് സഹായിച്ചു’.- കേസ് വാദിച്ച അഭിഭാഷക പറഞ്ഞു. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം മനസ്സിലാക്കിയാണ് യുവതി പിന്‍മാറിയത്.

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.