പിഞ്ചു കുഞ്ഞ് മരിച്ചെന്ന് ഉറപ്പിച്ചു; എന്നാല്‍ സംസ്കാരത്തിന് അല്‍പസമയം മുമ്പ് കണ്ണുതുറന്നു.

ദിസ്പുര്‍: ആശുപത്രിക്കാര്‍ മരിച്ചെന്ന് ഉറപ്പിച്ച കുഞ്ഞ് സംസ്കാരത്തിന് അല്‍പസമയം മുമ്പ് കണ്ണുതുറന്നു. അസമിലെ ദിബ്രുഗഡ് ജില്ലയിലെ മട്ടക്ക് ടീ എസ്റ്റേറ്റ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ടീ ഗാര്‍ഡന്‍ ഹോസ്പിറ്റല്‍ കമ്പോണ്ടര്‍ ഗൗതം മിത്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ദമ്പതികള്‍ തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടറും നഴ്സുമാരും ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ പരിശോധിച്ച കമ്ബൗണ്ടര്‍ കുഞ്ഞ് മരിച്ചു പോയെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍ ‘മരിച്ച’കുഞ്ഞുമായി മടങ്ങിയെത്തി സംസ്കാര ചടങ്ങുകള്‍ക്കായുള്ള നടപടികള്‍ തുടങ്ങി.

ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ നടക്കവെ അമ്മയുടെ മടിയിലായിരുന്ന കുഞ്ഞ് ചലിക്കാന്‍ തുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഗാര്‍ഡന്‍ ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് അസം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് തൊഴിലാളികള്‍ ഗാര്‍ഡന്‍ ഹോസ്പിറ്റലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.