തരിയോട് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. ഐഎസ്ഒ മുദ്രയുള്ള 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് ആണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, വാര്‍ഡ് അംഗങ്ങളായ കെ.വി.ഉണ്ണികൃഷ്ണന്‍, ബിന റോബിന്‍സണ്‍, സൂന നവീന്‍, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍, എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







