പൂക്കോട് വെറ്ററിനറി കോളേജില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ റാങ്ക് അല്ലെങ്കില്‍ നേവി/എയര്‍ഫോഴ്സ് എന്നിവയില്‍ തത്തുല്യ റാങ്കുള്ള, 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ രജിസ്ട്രാര്‍, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് 673576 എന്ന വിലാസത്തില്‍ മാര്‍ച്ച് 23 നകം അയക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക് www.kvasu.ac.in

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.