മാനന്തവാടി: യുവാവിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ
ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം വിനീഷ് (40) നെയാണ് പുലർച്ചെ തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണൂർ സ്വദേശികളായ മാഹി പള്ളൂർ, ചാമേരി വീട്ടിൽ സി. പ്രവീഷ് (32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടിൽ സി. വിപിൻലാൽ(29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂ ടുകയും കടമ്പൂർ കുണ്ടത്തിൽ വീട്ടിൽ അമൽ(27) കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. ഇവർ റിമാൻഡിലാണ്. 27.02.2024 നാണ് കേ സിനസ്‌പദമായ സംഭവം നടന്നത്. പെരുവക സ്വദേശി ജസ്റ്റിന്നും സുഹ്യ ത്തും ബാങ്കിൽ അടക്കാനുള്ള 23 ലക്ഷം രൂപയുമായി കാറിൽ പോ കും വഴിയാണ് കവർച്ചാ സംഘം ഇന്നോവയിൽ പിന്തുടർന്ന് ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ച് ഇവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടു ത്തി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.