തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർ സ്വന്തം ഉടമസ്ഥതിയിലുള്ള പറമ്പുകളിലെ കാട് വെട്ടി വൃത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന വിധത്തില്‍ കാടു പിടിച്ചും അടിക്കാടുകള്‍ വളര്‍ന്ന് മൂടപ്പെട്ടിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. ഇഴ ജന്തുക്കള്‍, പാമ്പുകള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ ശല്യമുണ്ടാവാത്ത വിധം പറമ്പുകള്‍ വൃത്തിയക്കണമെന്നും സെക്രട്ടറി അറിയിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള പഞ്ചായത്ത് നിയമം 238, 239, 240 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് നേരിട്ട് വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അതിന്റെ ചെലവും, നിയമ പ്രകാരമുള്ള പിഴയും ഈടാക്കി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്